കുഴിത്തുറ: ചീട്ടുകളിയിലെ തർക്കത്തെ തുടർന്ന് അറുപതുകാരനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. ഇടയ്‌ക്കോട് മുള്ളുവിള സ്വദേശി ജയപ്രകാശ് (40) ആണ് അറസ്റ്റിലായത്. കന്യാകുമാരി പുത്തൻചന്തയ്ക്കടുത്ത് ഇടയ്ക്കോട്ട് തിങ്കളാഴ്ച വൈകിട്ട് നാലു മണിക്കായിരുന്നു സംഭവം. രണ്ടാം പ്രതി മെർലിൻ ജോസ് (40) ഒളിവിലാണ്. ജയപ്രകാശ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതടക്കം മൂന്ന് കൊലക്കേസുകളിലെ പ്രതിയാണ്.