paulrajco

പാറശാല:പോൾരാജ് ആൻഡ് കമ്പനിയുടെ വാർഷികാഘോഷവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിതരണോദ്ഘാടനവും പാറശാല രൂപത ബിഷപ്പ് തോമസ് മാർ യൗസേബിയസ് നിർവഹിച്ചു. കെ.ആൻസലൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.കുഴിഞ്ഞാൻവിള സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഭവന രഹിതർക്കായി സാന്ത്വനം ഭവന പദ്ധതി പ്രകാരം 5 ലക്ഷം രൂപ വീതം ചെലവാക്കി നിർമ്മിച്ച 5 വീടുകളുടെ താക്കോൽ ദാനം,നിർദ്ധനരായ കുടുംബങ്ങളിലെ 6 പെൺകുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുന്ന വിവാഹ ധനസഹായ ഫണ്ട് വിതരണം,എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉന്നത വിദ്യാഭ്യാസ ധനസഹായ ഫണ്ട് വിതരണം എന്നിവയും നടന്നു.ഇടവക വികാരി ഫാ.സാജൻ പുത്തൻവീട് അദ്ധ്യക്ഷത വഹിച്ചു.മലങ്കര കത്തോലിക്ക അസോസിയേഷൻ സഭാതല ഡയറക്ടർ ഫാ.ജോൺ അരീക്കൽ,ഫാത്തിമ ട്രേഡേഴ്സ് ഉടമ വർഗീസ്,വാർഡ് മെമ്പർ ധനേഷ്,മാനേജിംഗ് പാർട്ണർ എഫ്.മേരി ഡെൽഫിൻ,കൊല്ലങ്കോട് മുൻ കൗൺസിലർ മദന മോഹനൻ നായർ,പി.ആർ.ഒ എം.സിന്ധുകുമാർ തുടങ്ങിയവർ പങ്കെടുത്തു.ഡെപ്യൂട്ടി സ്പീക്കറുടെ പേഴ്‌സണൽ അസിസ്റ്റന്റ് എഫ്.വിത്സൺ സ്വാഗതവും പോൾരാജ് ആൻഡ് കമ്പനിഎം.ഡി എ.പോൾരാജ് നന്ദിയും പറഞ്ഞു.കുഴിഞ്ഞാൻവിള സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ അംഗവും ഗവ.ക്വാട്ടയിൽ അഡ്മിഷൻ നേടി എം.ഡിയും കരസ്ഥമാക്കിയ ഡോ.പി.എം.ധന്യയെ ചടങ്ങിൽ ഇടവക കമ്മിറ്റി ആദരിച്ചു.