health

കേരളത്തിൽ ജലത്തിന് ബുദ്ധിമുട്ടില്ലെങ്കിലും പലപ്രദേശങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ ഷഡംഗ പാനീയം വളരെ നല്ലതാണ്. മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പർപ്പടകപ്പുല്ല്, രാമച്ചം എന്നിങ്ങനെ ആറു മരുന്നുകളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ദഹനത്തെ വർദ്ധിപ്പിക്കുന്നതും ദാഹത്തെ ശമിപ്പിക്കുന്നതും ഈ ഔഷധക്കൂട്ട് ഉത്തമമാണ്. മരുന്നുകൾ ചേർത്ത് കുടിക്കാനുള്ള വെള്ളം ഉണ്ടാക്കുമ്പോൾ വെള്ളം തിളപ്പിച്ച് പകുതിയാക്കി വറ്റിച്ച് അരിച്ച് തണുപ്പിച്ചാണ് കുടിക്കേണ്ടത്. എല്ലാ ദാഹജലവും മരുന്ന് ചേർത്ത് പാകം ചെയ്യുമ്പോൾ ഇങ്ങനെയാണ് ഉപയോഗിക്കേണ്ടത്. അതായത്,
അല്പം മാത്രം തിളപ്പിച്ചാലോ ആവശ്യത്തിന് വറ്റിച്ചില്ലെങ്കിലോ അതിന്റെ ശരിയായ ഗുണം കിട്ടില്ലെന്ന് സാരം. എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്ന് ഷഡംഗ പാനീയം സൗജന്യമായി ലഭിക്കും.