parvathy

പൃഥ്വിരാജ്, ടൊവിനോ തോമസ് വർക്കൗട്ട് ചിത്രത്തിന് പിന്നാലെ ഇപ്പോഴിതാ നടി പാർവതി തിരുവോത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ തരംഗമാവുകയാണ്. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കഠിനമായ വർക്കൗട്ടിലൂടെ ഫിറ്റ്‌നെസിന്റെ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് പാർവതിയും.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്‌. മമ്മൂട്ടിയാണ് ആദ്യമായി ലോക്ക് ഡൗണിലെ വർക്കൗട്ട് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. മളയാളികൾ ഏറ്റെടുത്ത ഈ ചിത്രങ്ങളെ ചുവടുപിടിച്ച് പിന്നീട് നിരവധി താരങ്ങൾ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരുന്നു.