ആര്യനാട്:ആദിവാസികൾക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പറണ്ടോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലാബീഗം,സി.സോമൻ നായർ,പീരുമുഹമ്മദ്,എ.എം.ഷാജി,കെ.മഹേശ്വരൻ,ഭാസ്ക്കരൻ നായർ,എ.സതീർ,മണ്ണാറം പ്രദീപ് എന്നിവർ സംസാരിച്ചു.