ബാലരാമപുരം:കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ നെല്ലിമൂട് ബ്രാഞ്ച് നിർദ്ധനർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഫൗണ്ടേഷൻ ദേശീയ പ്രസിഡന്റ് ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ടി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്രകമ്മിറ്റി സെക്രട്ടറി വി.സുധാകരൻ, ട്രഷറർ നെല്ലിമൂട് പ്രഭാകരൻ, എം.പൊന്നയ്യൻ,എം.വിശ്വംഭരൻ,വി.രത്നരാജ്,ടി.ശ്രീകുമാർ,പുത്തൻവിള സുധാകരൻ,കെ.ശ്രീധരൻ എന്നിവർ സംബന്ധിച്ചു