mango

കിളിമാനൂർ: റോഡരികിൽ ഉണങ്ങി നിൽക്കുന്ന മാവ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു.പുതിയകാവ് - ആലംകോട് റോഡിൽ ചൂട്ടയിൽ ജംഗ്ഷനിൽ നിൽക്കുന്ന മാവാണ് ഭീഷണിയാകുന്നത്. ശക്തമായ കാറ്റിൽ ഏത് നിമിഷവും ശിഖരങ്ങൾ അടർന്ന് നിലം പതിക്കാവുന്ന അവസ്ഥയിലാണ് മാവ് ഇപ്പോൾ സ്ഥിതിചെയ്യുന്നത്.മാസങ്ങൾക്ക് മുൻപ് പച്ചപ്പോടെ നിന്നിരുന്ന അമ്പതിലേറെ വർഷം പഴക്കമുള്ള മാവ് പെട്ടന്ന് ഒരു ദിവസം ഇലകൾ പൊഴിഞ്ഞ് ശിഖരങ്ങൾ ഉണങ്ങി നശിക്കുകയായിരുന്നു.ഇതിലെ മാങ്ങ പറിക്കുന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നതിനാൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതാവാമെന്ന ആക്ഷേപവുമുണ്ടായിരുന്നു. നിയമത്തിന്റെ കുരുക്ക് പറഞ്ഞ് ഈ മാവ് മുറിച്ചു മാറ്റുന്നത് വൈകിപ്പിക്കാതെ എത്രയും വേഗം വേണ്ട നടപടികൾ കൈക്കൊണ്ട് യാത്രക്കാരുടെ ജീവനും വാഹനങ്ങളുടെ സുരക്ഷിത്വത്തവും ഉറപ്പാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.