മലയിൻകീഴ്: കുണ്ടമൺകടവ് പാലത്തിലുണ്ടായ ബൈക്കപകടത്തിൽ എയർപോർട്ട്
ജീവനക്കാരൻ വീരണകാവ് ആനകോട് കോണിനട ഷിബു നിവാസിൽ എസ്. ഷിബു (44) മരിച്ചു. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആംബുലൻസിന്റെ സൈറൻ കേട്ട് ബൈക്ക് വെട്ടിത്തിരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആംബുലൻസിന്റെ മുന്നിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രാജി. മക്കൾ: കാർത്തികേയൻ, കാഞ്ചന.