വെള്ളറട:മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമ വെള്ളറട മേഖലകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഭക്ഷ്യധാന്യകിറ്റും ചികിൽസ സഹായവും വിതരണം ചെയ്തു.മേഖല പ്രസിഡന്റ് കുടയാൽ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കിളിയൂർ അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ മുഖ്യ പ്രഭാഷണം നടത്തി.മേഖല സെക്രട്ടറി അരുൺ മോഹൻ,ട്രഷറർ ആൽബിൻ കിളിയൂർ, വെള്ളറട പ്രസാദ്, ആനപ്പാറ സ്റ്റാന്റിലി,സുനിൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.