sep03a

ആറ്റിങ്ങൽ: പെരിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതികാരം ചെയ്യാത്ത കോൺഗ്രസ്, വെഞ്ഞാറമൂട്ടിൽ കൊലപാതകം ചെയ്തുവെന്ന് പറയുന്നത് ജനം വിശ്വസിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. ഇരട്ടക്കൊലപാതകത്തെ തുടർന്ന് തകർത്ത കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി കൊല നടന്നത് കോൺഗ്രസിന്റെ തലയിൽ കെട്ടിവച്ച് ഭരണ പരാജയം മറച്ചുവയ്ക്കാനും അതിന്റെ പേരിൽ നാടൊട്ടുക്ക് കലാപം സൃഷ്ടിക്കാനുമാണ് മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ. ലത്തീഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സുജിത്ത് ചെമ്പൂര്, ശരൺകുമാർ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ, സിന്ധു കുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത രാജൻബാബു, വി.ടി. സുഷമാ ദേവി, പൊയ്കമുക്ക് സുജാതൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ്. അഭിജിത്ത്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് വാളക്കാട് ബാദുഷ, കെ. ശശിധരൻ നായർ, രവികുമാർ, സുചേതകുമാർ, നിതിൻ പാലോട്, ലീല, രാജശേഖരൻ നായർ, എം.എസ്. ചന്ദ്രശേഖരൻ നായർ, രജനീഷ് പൂവക്കാടൻ, പ്രവീൺ രാജ്, സുജിത്ത് ലാൽ, അനിൽ രാജ്, വിഷ്ണു, സുജീഷ്കുമാർ എന്നിവർ പങ്കെടുത്തു.