വെള്ളറട: പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മലയൻകാവ് ചരുവിള പുത്തൻവീട്ടിൽ അജികുമാറി (45) നെയാണ് വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രോഗബാധയെ തുടർന്ന് പണിചെയ്ത് കുടുംബം പുലർത്താൻ കഴിയാത്ത മനോവിഷമമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റുമോർട്ടം നടക്കും. ശോഭ കുമാരി ഭാര്യയും മീനാക്ഷി മകളുമാണ്.