pakal

മംഗലപുരം ഗ്രാമപഞ്ചായത്തിലെ സായൂജ്യം പകൽവീട്ടിലെ വൃദ്ധർക്ക് ഭക്ഷ്യധാന്യം അടങ്ങിയ ഓണക്കിറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അവരുടെ വീടുകളിൽ എത്തി നൽകുന്നു. മംഗലപുരം ഷാഫി, സുമ ഇടവിളാകം, എസ്. ജയ തുടങ്ങിയവർ സമീപം

മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിലെ സായൂജ്യം പകൽവീട്ടിലെ വൃദ്ധർക്കുള്ള ഓണക്കിറ്റ് ഗ്രാമപഞ്ചായത്ത് വീടുകളിലെത്തിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഇപ്പോൾ പകൽവീട് പ്രവർത്തിക്കുന്നില്ല. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു വിതരണോദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർ ഉദയകുമാരി, സെക്രട്ടറി ജി.എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ് ലാൽ എന്നിവർ പങ്കെടുത്തു.