വട്ടപ്പാറ : കണക്കോട് ചെമ്പേറ്റുകോണത്തു വീട്ടിൽ ഗോപിയുടെ ഭാര്യ പദ്‌മിനി (62) നിര്യാതയായി. മക്കൾ: സുമ, മഞ്ചു, ലിന്റു. മരുമകൻ: അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30ന്.

ലൂർദ് മേരി

ത്രേസ്യാപുരം : ഉണ്ടൻകോട് ബാപ്റ്റിസ്റ്റ് ഭവനിൽ പരേതനായ അരുളപ്പന്റെ ഭാര്യ ലൂർദ് മേരി (68) നിര്യാതയായി. മക്കൾ: ബി​നോ ബാപ്റ്റി​സ്റ്റ്, ഡീന ബാപ്റ്റി​സ്റ്റ്, ജി​നോ ബാപ്റ്റി​സ്റ്റ്. മരുമക്കൾ: അനുഷ, സജീവ്, ഏയ്ഞ്ചൽ.

ഗോപി​നാഥൻ

തി​രുവനന്തപുരം : മണക്കാട്, തോട്ടം എ.ആർ.എ 56 സിന്ദൂരത്തിൽ പരേതയായ അഹല്യയുടെ ഭർത്താവ് എൻ. ഗോപിനാഥൻ (91) നിര്യാതനായി. മകൾ: വി. സിന്ധു. മരുമകൻ : ജി. മുരളീധരൻ. സഞ്ചയനം: 6ന് രാവിലെ 9ന്.

പോൾ

കേശവദാസപുരം : ചെമ്പകശേരി നഗർ സി.എൻ.ആർ.എ 29 ൽ ജി. പോൾ (51) നിര്യാതനായി. ആർടെക് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഡി. വിജുമോൾ (അസി. എൻജി. എൽ.എസ്.ജി.ഡി ബാലരാമപുരം പഞ്ചായത്ത്). മക്കൾ: ഹന്നാപോൾ, പൂജാപോൾ.