പാറശാല: സെപ്തംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഫെഡറേഷൻ ഓഫ് ഫാർമേഴ്‌സ് ക്ലബ് (ഫാം ഫെഡ്) തെങ്ങിൻ തൈകൾ വിതരണം ചെയ്തു. ട്രാവൻകൂർ അഗ്രി. ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ അയ്യപ്പൻ നായർക്ക് ഫാം ഫെഡ് പ്രസിഡന്റ് ചെങ്കവിള ഹജികുമാർ തെങ്ങിൻ തൈ നൽകി വിതരണോദ്‌ഘാടനം നിർവഹിച്ചു. ഫാം ഫെഡ് ഡയറക്ടർമാരായ ബാബു സുരേഷ്, രമേശ് കുമാർ, ബിന്ദു ജസ്റ്റിൻ, അജയ കുമാർ, സോളമൻ, വിജയ കുമാർ, പ്രഭാകരൻ പിള്ള, ശ്രീകുമാരൻ നായർ, ഫാം ഫെഡ് സി.ഇ.ഒ ബാലയ്യൻ തുടങ്ങിയവർ പങ്കെടുത്തു.