photo

പാലോട്: നന്ദിയോട് പഞ്ചായത്തിലെ ഇളവട്ടം വാർഡിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പൊരിയം വാടാമല ക്ഷേത്രം റോഡിന്റെ നിർമാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ധർണ ബി.ജെ.പി വാമനപുരം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അജിത് പെരിങ്ങമ്മല ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ നന്ദിയോട് സതീശൻ, ബി.ജെ.പി നന്ദിയോട് പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കാർത്തിക സന്തോഷ്‌, ബി.എം.സ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പ്രശാന്ത്, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.