കൊച്ചി: അദ്ധ്യാപകദിനത്തിൽ വിപുലമായ ഓൺലൈൻ ആഘോഷ പരിപാടികളുമായി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. 30 വർഷം പിന്നിട്ട സംഘടനയുടെ പേൾ ജൂബിലിയോടനുബന്ധിച്ച് ഒരുവർഷം നീളുന്ന വൈവിദ്ധ്യമാർന്ന പരിപാടികളുടെ ഭാഗമായാണ് 'ഗുരുവൈഖരി ' എന്ന പേരിൽ അദ്ധ്യാപക ദിനാഘോഷം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം സെപ്തംബർ അഞ്ചിന് ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കും. പ്രൊഫ. എം.എൻ കാരശേരി മുഖ്യപ്രഭാഷണം നിർവഹിക്കും.

കവിതാരചന, ക്വിസ് , അടിക്കുറിപ്പ് മത്സരം തുടങ്ങി അദ്ധ്യാപകർക്ക് വിവിധ ഓൺലൈൻമത്സരങ്ങളും സംഘടിപ്പിക്കും. എല്ലാ മേഖലയിലുള്ള അദ്ധ്യാപകർക്കും മത്സരത്തിൽ പങ്കെടുക്കാമെന്നും സെപ്തംബർ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി എൻട്രികൾ ലഭിക്കണമെന്നും എച്ച്.എസ്.എസ്.ടി.എ സംസ്ഥാനസമിതി അറിയിച്ചു. ആർ. രാജീവൻ, അനിൽ എം ജോർജ് , കെ.ആർ. മണികണ്ഠൻ, ടി. വിജയൻ എന്നിവർ സംസാരിച്ചു. ഫോൺ: 8590009721.