photo

നെടുമങ്ങാട് : ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ഇരിഞ്ചയം ശാഖയിൽ എസ്.എസ്.എൽ.സി / പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കാഷ് അവാർഡ്,മെമന്റോ സമർപ്പണം എന്നിവ നടന്നു.കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ആഘോഷ പരിപാടികൾ.പതാക ഉയർത്തൽ, വനിതാസംഘം പ്രവർത്തകരുടെ സമൂഹ പ്രാർത്ഥന,അവാർഡ് വിതരണം എന്നിവ യോഗം നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ബി.കൃഷ്ണൻകുട്ടി, ശാഖാ സെക്രട്ടറി എൻ.മോഹനൻ, വൈസ് പ്രസിഡന്റ് ഡി.രവീന്ദ്രൻ, കമ്മിറ്റിയംഗങ്ങളായ കെ.രവീന്ദ്രൻ, എസ്.സുരാജ്, എസ്.ഷിബു, ബി.കെ അനിൽകുമാർ, എം.അനിൽകുമാർ, സുദർശനൻ, രാധാകൃഷ്ണൻ, വനിതാസംഘം പ്രസിഡന്റ് ലൈല, സെക്രട്ടറി ഷീല, പ്രസന്ന, ജയ, ഉഷ തുടങ്ങിയവർ നേതൃത്വം നൽകി.