വിതുര: വിതുര പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പത്തായി. ഇന്നലെ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടന്ന കൊവിഡ് ടെസ്റ്റ്‌ ക്യാമ്പിൽ 19 സാമ്പിളുകൾ പരിശോധന നടത്തി. ഒരാൾ പോസിറ്റീവായി. പഞ്ചായത്തിൽ ഇതുവരെ 829 സാമ്പിളുകൾ പരിശോധന നടത്തി. ഇതിൽ 24പേർക്ക് പോസിറ്റീവ് റിസൾട്ട് ലഭിച്ചു. 14 പേർ രോഗമുക്തി നേടി. ഇതിന് പുറമേ സമ്പർക്കത്തിലൂടെ രോഗബാധിതരായ 12 കേസുകളും ഉണ്ട്. ആറു പേർ വിദേശത്തുനിന്നും രോഗബാധിതരായി എത്തിയിരുന്നു. ഇവരും രോഗമുക്തരായി. നിലവിൽ പോസിറ്റീവ് കേസ് ഉള്ള വാർഡുകൾ.

കൊപ്പം -3, പൊന്നാംചുണ്ട് -5, മുളക്കോട്ടുകര -1, ചേന്നൻപാറ -1. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.