bahu

തിരുവന്തപുരം:ബഹുജന സമിതിയുടെ ആഭിമുഖ്യത്തിൽ പൊന്നോണ മതേതര സംഗമം കഴിഞ്ഞദിവസം ബാലരാമപുരം ജംഗ്ഷനിൽ നടന്നു. മതേതര സംഗമം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പുതുവസ്ത്രങ്ങളും ഓണപ്പുടവയും ധാന്യ,പച്ചക്കറി പായസക്കിറ്റ്,ചികിത്സാ സഹായവും നൽകി. 2019 ലെ ജനങ്ങളെ മറക്കാത്ത ജനപ്രതിനിധിയായി ബഹുജന സമിതി തിരഞ്ഞെടുത്ത ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരിക്ക് ഇന്ദിരാഗാന്ധി സ്മാരക ആദരവ് സംഗമത്തിൽ എം.വിൻസെന്റ് നൽകി.സമിതി പ്രസിഡന്റ് എം.നിസ്‌താറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ മുൻ എം.എൽ.എ എസ്.ആർ.തങ്കരാജ്,എൽ.ഡി.എഫ് നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാർ,ബി.ജെ.പി കോവളം മണ്ഡലം സെക്രട്ടറി എം.എസ്.ഷിബുകുമാർ,കവി കോട്ടുകാൽ ശ്യാമപ്രസാദ്,സി.എം.പി സംസ്ഥാന കൗൺസിൽ അംഗം ജെ.ഹയറുന്നിസ,സമിതി കൺവീനർ ആമിന എൻ.എസ്,കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ജെ.ക്രിസ്തുദാസ്,സമിതി സെക്രട്ടറി വി.വിജയരാജ് എന്നിവർ സംസാരിച്ചു.