വടക്കാഞ്ചേരി: പൊലീസ് ക്വാർട്ടേഴ്‌സിൽ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ . വടക്കാഞ്ചേരി പാലിയത്ത് പറമ്പിൽ പരേതനായ വിജയന്റെ മകൻ മുനിദാസിനെ (48) ആണ് വടക്കാഞ്ചേരിയിലെ പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചത്.
അമ്മ സുലോചനയും മുനിദാസും ഒരുമിച്ചാണ് താമസിച്ചിരുന്നത്. അസുഖംമൂലം അമ്മ സഹോദരന്റെ വീട്ടിലേക്ക് പോയിരുന്നു. മുനിദാസ് ഒറ്റയ്ക്കായിരുന്നു . വർഷങ്ങൾക്ക് മുമ്പ് വിവാഹ ബന്ധം വേർപിരിഞ്ഞിരുന്നു. കുടുംബ , ആരോഗ്യ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലായിരുന്ന ഇദ്ദേഹം പിന്നീട് പാലക്കാട്ടേക്ക് മാറി. പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു. സഹോദരങ്ങൾ: രേഖ, രാജേഷ്.