photo

നെടുമങ്ങാട് :സി.പി.എം ആഹ്വാനം ചെയ്ത കരിദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട്ട് 598 കേന്ദ്രങ്ങളിൽ ധർണ നടത്തി. 150 ബ്രാഞ്ചുകളിലായി നാലായിരത്തോളം പേരാണ് അണിനിരന്നത്. നെടുമങ്ങാട് കച്ചേരി ജംഗ്‌ഷനിലെ സി.പി.എം ഓഫീസിന് മുന്നിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ,ചന്തമുക്കിൽ സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,പത്താംകല്ലിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി പ്രമോഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.പൂവത്തൂർ മേഖലയിൽ 72 കേന്ദ്രങ്ങളിലും ആനാട് 52 കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ നടന്നു.സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജൂ ഖാൻ മുക്കോലയിൽ ധർണ ഉദ്ഘാടനം ചെയ്തു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,അഡ്വ.കെ.വി ശ്രീകാന്ത്, ടി.പത്മകുമാർ,ഷീലജ,എസ്.എസ് ബിജു എന്നിവർ നേതൃത്വം നൽകി.