നെടുമങ്ങാട് : കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും ബോഡുകളും തകർത്തതിൽ പ്രതിഷേധിച്ച് വട്ടപ്പാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടപ്പാറ ജംഗ്‌ഷനിൽ നേതാക്കളും പ്രവർത്തകരും ധർണ നടത്തി.മണ്ഡലം പ്രസിഡന്റ് മരുതൂർ വിജയന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.ഡി.സി.സി ഭാരവാഹികളായ കല്ലയം സുകു,അഡ്വ.എം മുനീർ,നെട്ടിറച്ചിറ ജയൻ,തേക്കട അനിൽ, നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.അരുൺ കുമാർ ,വട്ടപ്പാറ ചന്ദ്രൻ , ബാബുരാജ്, അനിൽ, രാജേന്ദ്രൻ നായർ, സാബുരാജ്, നോബിൾ,വേങ്കോട് വരുൺ,ഹാഷിം റഷീദ്,അഫ്സൽ എ.സലാം,വാളിക്കോട് ഷിയാസ്, നമ്പാട് ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.