കോവളം: ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലായിരുന്ന കോവളം സ്‌റ്റേഷനിലെ എസ്.ഐക്ക് രോഗം സ്ഥിരീകരിച്ചു.11 പേരാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലായിരുന്നത്. പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നടത്തിയ പരിശോധനയിൽ എസ്.ഐക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. സ്‌റ്റേഷനിലെ വനിതാ പൊലീസുകാരടക്കം 14 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരുന്നു. ചികിത്സാ കേന്ദ്രങ്ങളിലായിരുന്ന ഇവരിൽ നാല് പേർക്ക് കൊവിഡ് നെഗറ്റീവായി. ഇതേ തുടർന്ന് ഇവരെ റിവേഴ്സ് ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. നിരീക്ഷണത്തിലായിരുന്ന സ്റ്റേഷൻ ഇൻസ്‌പെക്ടർ, എസ്.ഐ. അടക്കമുളള ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഡ്യൂട്ടിയിൽ പ്രവേശിച്ചു. സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായിരുന്നപ്പോൾ പകരം ചുമതല നൽകിയിരുന്ന പൊലീസുകാരെ മടക്കിയയച്ചു.