നെടുമങ്ങാട് :സംസ്ഥാന സർക്കാരിന്റെ റബർ കർഷക സബ്‌സിഡി ധനസഹായത്തിനുള്ള അപേക്ഷ മുണ്ടേല റബർ ഉൽപ്പാദക സംഘത്തിൽ 7 മുതൽ സ്വീകരിക്കുമെന്ന് സംഘം പ്രസിഡന്റ് ബി.ശശിധരൻ നായർ അറിയിച്ചു.രണ്ടു ഫോട്ടോ,ബാങ്ക് പാസ്ബുക്ക്,ആധാർ,കരം ഒടുക്ക് രസീത് എന്നിവയുടെ മൂന്ന് പകർപ്പുകൾ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.അപേക്ഷ ഫോറം സംഘം ഓഫീസിൽ ലഭിക്കും.നിലവിൽ രജിസ്‌ട്രേഷൻ ഉള്ള കർഷകർ 2020 ലെ കരം ഒടുക്കിയ രസീത് ഹാജരാക്കണം.ഫോൺ : 8078111865, 9846821868.