വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി യോഗം പിരപ്പൻകോട് ശാഖാ ഗുരുദേവക്ഷേത്രത്തിന്റെ ഉദ്ഘാടനം വാമനപുരം യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം മുൻ ദേവസ്വം പ്രസിഡന്റ് കാവ്യാട് മാധവൻകുട്ടി നിർവഹിച്ചു. ക്ഷേത്ര തന്ത്രി വലിയ വീട്ടിൽ സുശീലൻ തന്ത്രി പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, വാമനപുരം യൂണിയൻ സെക്രട്ടറി വേണു കാരണവർ, ശാഖാ പ്രസിഡന്റ് ബേബി രാജൻ, സെക്രട്ടറി ബിജു കൊപ്പം, പിരപ്പൻകോട് ശാഖാ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രതീഷ്, സെക്രട്ടറി അഭിലാഷ് കൊപ്പം, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എസ്.ആർ. റജികുമാർ, ലിനു നളിനാക്ഷൻ, മുൻ യൂണിയൻ പ്രസിഡന്റ് രാജേന്ദ്രൻ സിതാര എന്നിവർ പങ്കെടുത്തു.