ksrtc

തിരുവനന്തപുരം: യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും നിറുത്തുന്ന, എവിടെ നിന്നു കയറാനും കഴിയുന്ന അൺലിമിറ്റഡ് ഓർഡിനറി ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി ആരംഭിക്കും. കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ ഏതുവിധേനെയും യാത്രക്കാരെ ആകർഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ പരീക്ഷണം. യാത്രക്കാരന്റെ വീടിന് മുന്നിലൂടെയാണ് ബസ് റൂട്ടെങ്കിൽ സ്റ്റോപ്പിൽ ഇറങ്ങി നടക്കേണ്ടതില്ല. വീടിന് മുന്നിൽ ബസ് ഇറങ്ങാനു കയറാനും കഴിയും. തത്കാലം തെക്കൻ ജില്ലകളിൽ മാത്രമാകും ഇവ ഓടിക്കുക. ബസ് റൂട്ടുകൾ ഉദ്യോഗസ്ഥർ തീരുമാനിക്കുന്ന ശൈലിക്കും വിരാമമാകുകയാണ്. ഇനി യാത്രക്കാർ റൂട്ട് നിശ്ചയിക്കും.