mic-worker

ക​ട​യ്ക്കാ​വൂ​ർ​:​ ​ര​ണ്ട് ​പ്ര​ള​യ​ങ്ങ​ളും​ ​കൊ​വി​ഡും​ ​മൂ​ലം​ ​സ്‌തം​ഭ​നാ​വ​സ്ഥ​യി​ലാ​യ​ ​ലൈ​റ്റ് ​ആ​ൻ​ഡ് ​സൗ​ണ്ട്സ് ​മേ​ഖ​ല​യി​ലെ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ഈ​ ​ഓ​ണ​ക്കാ​ല​വും​ ​പ​ട്ടി​ണി​യി​ലാ​യി​രു​ന്നു.​ ​സീ​സ​ൺ​ ​മു​ന്നി​ൽ​ക്ക​ണ്ട് ​വാ​യ്‌പ​യെ​ടു​ത്തും​ ​ക​ടം​ ​വാ​ങ്ങി​യും​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങി​യ​വ​ർ​ ​ക​ടം​ ​തി​രി​ച്ച​ട​യ്ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​ബു​ദ്ധി​മു​ട്ടി​ലാ​യി.​ ​ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളും​ ​പൊ​തു​ ​പ​രി​പാ​ടി​ക​ളും​ ​എ​ല്ലാം​ ​മു​ട​ങ്ങി​യ​തോ​ടെ​ ​ഈ​ ​മേ​ഖ​ല​യി​ലെ​ ​സം​രം​ഭ​ക​രും​ ​തൊ​ഴി​ലാ​ളി​ക​ളും​ ​ക​ട​ക്കാ​രും​ ​പ​ട്ടി​ണി​ക്കാ​രു​മായി.​ ​ഉ​ത്സ​വം​ ​ന​ട​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ൽ​ ​ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ​ലൈ​റ്റു​ക​ളും​ ​മൈ​ക്കു​ക​ളും​ ​കെ​ട്ടിയ ശേ​ഷം​ ​ഉ​ത്സ​വം​ ​നടക്കി​ല്ലെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​പ​ണം​ ​കി​ട്ടാ​തെ​ ​ക​ണ്ണീ​രോ​ടെ​ ​മ​ട​ങ്ങി​പ്പോ​കേ​ണ്ടി​ ​വ​ന്ന​ ​അ​വ​സ്ഥ​യുമുണ്ടായി.​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​വി​ല​വ​രു​ന്ന​ ​ഇ​ല​ക്ട്രോ​ണി​ക്ക് ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ​ ​ക​ഴി​യാ​താ​യ​തോ​ടെ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ന​ശിക്കു​ക​യാ​ണ്.​ ​ഉ​ത്സ​വ​സീ​സ​ൺ​ ​മു​ഴു​വ​ൻ​ ​ന​ഷ്ട​മാ​യ​ ​ഇ​വ​ർ​ക്ക് ​ഓ​ണ​ക്കാ​ലം​ ​ഒ​രു​ ​പ്ര​തീ​ക്ഷ​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​ആ​ ​പ്ര​തീ​ക്ഷ​യും​ ​മ​ങ്ങി.​ ​ആ​യി​ര​ക്ക​ണ​ക്കി​ന്​ ​തൊ​ഴി​ലാ​ളി​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​ഓ​ണ​ക്കാ​ല​വും​ ​പ​ട്ടി​ണി​ക്കാ​ല​മാ​യി​ ​മാ​റി.​ ​ഓ​ണ​ക്കാ​ല​ത്തും​ ​ഉ​ത്സ​വ​ക്കാ​ല​ത്തും​ ​ജ​ന​ങ്ങ​ളു​ടെ​ ​സ​ന്തോ​ഷ​ത്തി​ന് ​മാ​റ്റു​ ​കൂ​ട്ടാ​ൻ​ ​അ​ഹോ​രാ​ത്രം​ ​പ​ണി​യെ​ടു​ത്തി​രു​ന്ന​ ​ഇ​ക്കൂ​ട്ട​രു​ടെ​ ​അ​വ​സ്ഥ​ ​ഇ​ന്ന് ​ദ​യ​നീ​യ​മാ​ണ്.​ ​മ​റ്റെ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​ഉ​പാ​ധി​ക​ളോ​ടെ​ ​ലോ​ക്ക് ഡൗ​ൺ​ ​ഇ​ള​വു​ക​ൾ​ ​ന​ൽ​കി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​അ​നു​വാ​ദം​ ​ന​ൽ​കി​യ​തു​ ​പോ​ലെ​ ​ഇ​വ​രെ​യും​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.​ ​വ​രാ​നി​രി​ക്കു​ന്ന​ ​ത്രി​ത​ല​ ​പ​ഞ്ചാ​യ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​ത്ര​മാ​ണ് ​ഈ​ ​രം​ഗ​ത്ത് ​പ്രവർത്തിക്കുന്നവരുടെ​ ​ഏ​ക​ ​പ്ര​തീ​ക്ഷ.