engineering

തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാർക്ക് ഓൺലൈനായി നൽകണമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. പ്ലസ്ടു, തത്തുല്യ പരീക്ഷയിൽ രണ്ടാംവർഷത്തിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ മാർക്ക് www.cee.kerala.gov.in വെബ്സൈറ്റിലാണ് നൽകേണ്ടത്. കെമിസ്ട്രി പഠിക്കാത്തവർക്ക് കമ്പ്യൂട്ടർ സയൻസ്, ഇവ രണ്ടും പഠിക്കാത്തവർക്ക് ബയോടെക്നോളജി, ഇവ മൂന്നും പഠിച്ചിട്ടില്ലാത്തവർക്ക് ബയോളജി വിഷയങ്ങളുടെ മാർക്ക് നൽകാം. 10ന് വൈകിട്ട് 5നകം മാർക്ക് അപ്‌ലോഡ് ചെയ്യണം. ഹെൽപ്പ് ലൈൻ- 0471-2525300