ഹാരീസ് ജയരാജ് ഒരുക്കിയ 'നെഞ്ചേ നെഞ്ചേ...' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് കവർ വീഡിയോ ഒരുക്കി സലീം മുഹമ്മദും സംഘവും. സ്റ്റാർ സിംഗർ സീസണിലൂടെ ശ്രദ്ധേയായ സോണിയ ആമോദും മുഹമ്മദ് മുന്നയും ചേർന്ന് ആലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആനന്ദ് ജോർജ്, ആഷിക അശോകൻ എന്നിവരാണ് ഗാനരംഗത്തിൽ എത്തിയിരിക്കുന്നത്. സിബിൻ ചന്ദ്രനാണ് ഗാനത്തിന് ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. ഫസൽ മദീനയാണ് നിർമ്മാണം. പ്രോഗ്രാമിംഗ്, മിക്സ് ആൻഡ് മാസ്റ്റർ ചെയ്തിരിക്കുന്നത് സിബു സുകുമാരനാണ്. മികച്ച ഫീലാണ് നൽകുന്നതെന്നാണ് ഗാനത്തിന് ലഭിക്കുന്ന കമന്റുകൾ.