ummanchandi-samsarikkunnu
കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം വഞ്ചിയൂർ ജംഗ്ഷനിൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

കല്ലമ്പലം: വെഞ്ഞാറമൂട്ടിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് വളച്ചൊടിച്ച് കോൺഗ്രസിന്റെ തലയിൽ കെട്ടിവച്ച് സി.പി.എം സ്വന്തം അണികളെ തെരുവിലിറക്കുന്നത് ഖേദകരമാണെന്നും പ്രതികാര രാഷ്ട്രീയം കോൺഗ്രസിന്റെ നയമല്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കരവാരത്തെ കോൺഗ്രസ് ഓഫീസുകൾ സി.പി.എം വ്യാപകമായി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഉപവാസം വഞ്ചിയൂർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിയയിലെ ഇരട്ടകൊലപാതകത്തിന് കോൺഗ്രസ് പകരം വീട്ടിയതായാണ് കോടിയേരി പറയുന്നത്. കോൺഗ്രസ് ഒരിടത്തും പ്രതികാര രാഷ്ട്രീയം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് എം.കെ. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി അംഗങ്ങളായ എൻ. സുദർശനൻ, എം.എ. ലത്തീഫ്, ബോക്ക്,​ മണ്ഡലം പ്രസിഡന്റുമാരായ ഗംഗാധരതിലക്, അംബിരാജ്, ഡി.സി.സി ജനറൽസെക്രട്ടറി എൻ.ആർ. ജോഷി, തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് നിസാം, എസ്.എം. മുസ്തഫ, സുരേന്ദ്രക്കുറുപ്പ്, ജാബിർ, ഇല്യാസ്, ജുനൈന, ബേബി, നാസിമുദ്ദീൻ, റാഫി, സന്തോഷ്‌, അച്യുത, സുഹൈൽ, ഷീബ, താഹിർ, മുബാറക് തുടങ്ങിയവർ പ്രസംഗിച്ചു.