bakery

അജു വർഗീസ് നായകനായി അഭിനയിക്കുന്ന 'സാജൻ ബേക്കറി സിൻസ് 1962' എന്ന ചിത്രത്തിലെ വീഡിയോ സോംംഗ് മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെ റീലിസ് ചെയ്തു. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലെന, ഗ്രേസ് ആന്റണി, പുതുമുഖം രഞ്ജിത മേനോൻ എന്നിവർ നായികമാരാകുന്നു. കെ.ബി.ഗണേഷ് കുമാർ, ജാഫർ ഇടുക്കി, രമേശ് പിഷാരടി, ജയൻ ചേർത്തല, സുന്ദർ റാം, എന്നീ താരങ്ങൾക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അജു വർഗീസ്, അരുൺ ചന്തു, സച്ചിൻ ആർ. ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. എഡിറ്റർ: കല എം. ബാവ. പി.ആർ.ഒ: എ.എസ് ദിനേശ്.