tvkal-nalkunnu
നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠത്തിനായി പൂർവ വിദ്യാർത്ഥി സംഘടന ടിവി വിതരണം ചെയ്യുന്നു

കല്ലമ്പലം:മാമ്പഴം 99 പൂർവ വിദ്യാർത്ഥി കൂട്ടായ്മ ടിവി വിതരണം ചെയ്തു.കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിലെ 1999 ബാച്ചിൽ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മയാണ് ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർദ്ധന കുടുംബത്തിലെ നാല് വിദ്യാർത്ഥികൾക്ക് ടിവി നൽകിയത്.ഭാരവാഹികളായ പ്രേംജിത്ത്,ഷൈജു,പൈവേലിക്കോണം ബിജു,സജിൻ,റോബി,ഹെഡ്മാസസ്റ്റർ വിജയകുമാർ എന്നിവർ ചേർന്ന് ടിവി വിതരണം ചെയ്തു.