കല്ലമ്പലം: കരവാരത്തെ കോൺഗ്രസ് പാർട്ടി ആസ്ഥാനങ്ങളായ വഞ്ചിയൂർ രാജീവ് ഗാന്ധി സ്റ്റഡി സെന്റർ, തോട്ടയ്ക്കാട് രാജീവ് ഗാന്ധി സാംസ്കാരിക നിലയം എന്നിവ അക്രമിച്ചതിൽ പ്രതിഷേധിച്ച് തോട്ടയ്ക്കാട് ജംഗ്ഷനിൽ ഉപവാസ സമരം നടന്നു. കരവാരം, തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു. തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് നിസാം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ, സൊണാൾജ്, ജോഷി, കരവാരം മണ്ഡലം പ്രസിഡന്റ് എം.കെ.. ജ്യോതി, മണിലാൽ, ജാബിർ, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. ഓഫീസുകൾ ആക്രമിച്ചത് സി.പി.ഐ നേതാക്കളുടെ അറിവോടെയാണെന്നും പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ചിത്രം: തോട്ടയ്ക്കാട് ജംഗ്ഷനിൽ നടന്ന ഉപവാസ സമരം