javan

മുട്ടപ്പലം തെക്കേ കാഞ്ഞിരവിള റോഡിനെ ജവാൻ ജയകുമാർ സ്മാരക റോഡ് എന്ന് നാമകരണ പ്രഖ്യാപനവും റോഡിന്റെ ഉദ്‌ഘാടനവും അഡ്വ.വി.ജോയി എം.എൽ.എ നിർവഹിക്കുന്നു

മുടപുരം:അഴൂർ ഗ്രാമപഞ്ചായത്ത് മുട്ടപ്പലം തെക്കേ കാഞ്ഞിരവിള റോഡിനെ പട്ടാളക്കാരൻ മുട്ടപ്പലം ,തെക്കേവിള വീട്ടിൽ എസ്.ജയകുമാറിന്റെ സ്മരണാർത്ഥം ജവാൻ ജയകുമാർ സ്മാരക റോഡ് എന്ന് നാമകരണ പ്രഖ്യാപനവും റോഡിന്റെ ഉദ്‌ഘാടനവും അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആർ.അനിൽ,ബി.മുരളീധരൻ നായർ,അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ,എസ് .കുമാർ,എസ്.രാധാകൃഷണൻ,എച്ച്.അനീഷ്,ജയകുമാർ, ടി.അജയകുമാർ,ടി.സുനിൽ കുമാർ,ജി.റിനു,ബി.ഷിബു,എസ്.സത്യശീലനാശാരി,ബിലാൽ,അഭിഷേക് എന്നിവർ പങ്കെടുത്തു.