ആര്യനാട്:ജി.കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അരുവിക്കര നിയോജക മണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന മികവ് കൊവിഡിന്റെ പശ്ചാതലത്തിൽ രണ്ടു ഘട്ടങ്ങളായിട്ടാണ്‌ മികവ് നടത്തും.ആദ്യ ഘട്ട അനുമോദനം 5ന് അദ്ധ്യാപകദിനത്തിൽ വൈകിട്ട് 6.30ന് ഓൺലൈൻ മീറ്റിങ്ങിലൂടെയാണ് സംഘടിപ്പിക്കുന്നത്.രണ്ടാംഘട്ടത്തിൽ വിദ്യാർത്ഥികൾക്കുള്ള അനുമോദനം നേരിട്ട് പഞ്ചായത്ത്‌ തലത്തിൽ നൽകും.5ന് വൈകിട്ട് അനുമോദന ചടങ്ങ് പ്രശസ്ത സിനിമാതാരം ടോവിനോ തോമസ് ഉദ്ഘാടനം ചെയ്യും.നാട്ടുകാരിയായ സിവിൽ സർവീസ് പരീക്ഷയിൽ 45 റാങ്ക് ലഭിച്ച സഫ്ന നാസറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്യും.അരുവിക്കരനിയോജക മണ്ഡലത്തിലെ മുന്നൂറിൽ പരം വിദ്യാർത്ഥികളാണ് ഈ ചടങ്ങിലൂടെ ആദരിക്കുന്നത്.