ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ജൈവ വള വിപണന കേന്ദ്രം ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ കുഴിമുക്ക് ജംഗ്ഷനിൽ ജൈവവള വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. കർഷകർക്കും കാർഷിക തത്പരരായവർക്കും വേണ്ടി ഉല്പാദന ക്ഷമതയുള്ള സങ്കരയിനം തെങ്ങിൻ തൈകൾ, അഗസ്തി തൈകൾ, കുറ്റികുരുമുളക്, പച്ചക്കറി തൈകൾ, സങ്കരയിനം പച്ചക്കറി വിത്തുകൾ, ഗ്രോ ബാഗുകൾ, സ്‌പ്രെയർ, ചെടിച്ചട്ടികൾ, ചകിരിച്ചോർ അടക്കമുള്ള വിവിധയിനം വളങ്ങൾ മുതലായവ ഇവിടെ നിന്നും ലഭ്യമാക്കുന്നുണ്ട്.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. രാജു, വാർഡ് കൗൺസിലർ സി.ജെ. രാജേഷ് കുമാർ, കിളിമാനൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ആർ. രാമു, കൃഷി ഓഫീസർ വി.എൽ. പ്രഭ, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സുധീർരാജ് എന്നിവർ സംസാരിച്ചു.