കല്ലമ്പലം: നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നാവായിക്കുളം കിഴക്കേനടയിൽ പ്രവർത്തനമാരംഭിക്കുന്ന ഓഫീസ് കം - കൊമേഴ്സ്യൽ കോംപ്ലക്സിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 4ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സംഘം പ്രസിഡന്റ് ജി. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ബി.എസ്. ജയശ്രീ റിപ്പോർട്ട് അവതരിപ്പിക്കും. ഓഡിറ്റോറിയവും ഡൈനിംഗ് ഹാളും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. സ്വർണ്ണപ്പണയ വായ്പ സംസ്ഥാന സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായരും ലോക്കർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും എ.ടി.എം കാർഡുകൾ അഡ്വ.വി.ജോയി എം.എൽ.എയും സംഘം കാർഷിക ഗ്രൂപ്പുകളുടെ ഐഡന്റിറ്റി കാർഡ് വിതരണം ബി.പി. മുരളിയും ഉദ്ഘാടനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. ഭരണ സമിതിയംഗം എസ്. ഹരിഹരൻപിള്ള സ്വാഗതവും കെട്ടിട നിർമ്മാണ സബ്കമ്മിറ്റി കൺവീനർ ജി. രാമചന്ദ്രൻ പിള്ള നന്ദിയും പറയും. സംഘം സ്വന്തമായി വാങ്ങിയ ഭൂമിയിൽ 8200 ചതുരശ്രഅടിയിലായാണ് ആധുനിക സൗകര്യങ്ങളോടെ കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്.