photo

അഞ്ചൽ: തിരുവോണ നാളിൽ സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടെ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി.പെരുമണ്ണൂർ രാജീവ് ഭവനിൽ രാജീവ്(40), വാലിക്കോട്ട് വീട്ടിൽ അഭിലാഷ് (40) എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ സംഭവത്തിൽ ആകെ മൂന്ന് പേരാണ് അറസ്റ്റിലായത്. പത്തനാപുരം പനമ്പറ്റ സ്വദേശി ജോസിനെ നേരത്തേ അറസ്റ്റ് ചെയ്തു. സംഭവ ദിവസം തന്നെ എല്ലാവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് രാജീവും അഭിലാഷും കുറ്റം സമ്മതിച്ചത്.

. ഇരുവരേയും ഇന്നലെ വൈകിട്ട് അഞ്ചൽ സി.ഐ. എൽ .അനിൽകുമാറിന്റെ നേതൃത്വത്തിൽ വാളകത്തെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.