court

കാസർകോട്: പീഡനത്തിന് ശേഷം നഗ്നരംഗങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ കേസിൽ പരാതിക്കാരിയായ ഭർതൃമതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ഉദുമയുടെ സമീപപ്രദേശത്ത് താമസിക്കുന്ന 25കാരിയുടെ മൊഴിയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതി രേഖപ്പെടുത്തിയത്. യുവതിയുടെ പരാതിയിൽ ഭർത്താവിന്റെ സുഹൃത്തുൾപ്പെടെ അഞ്ചുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. അഞ്ചുപ്രതികളും ഒളിവിൽ കഴിയുകയാണ്.