തിരുവനന്തപുരം: കാഞ്ഞിരംകുളം പോസ്റ്റ് ഓഫീസിലെ മഹിളാപ്രധാൻ ഏജന്റായ ആർ.വസന്തകുമാരിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തതായി ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ എം.മഹേഷ് അറിയിച്ചു.ഈ ഏജന്റ് മുഖേന ദേശീയ സമ്പാദ്യ പദ്ധതിയിൽ നിക്ഷേപം നടത്തിയവർ കാഞ്ഞിരംകുളം പോസ്റ്റ് ഓഫീസുമായി ഉടൻ ബന്ധപ്പെടണം.ഇവരുമായി തുടർ നിക്ഷേപം നടത്താൻ പാടില്ല.നിർദേശം ലംഘിച്ച് നിക്ഷേപം നടത്തുന്നവർക്ക് നഷ്ടം സംഭവിച്ചാൽ,സർക്കാരോ ദേശീയ നിക്ഷേപ പദ്ധതി വകുപ്പോ ഉത്തരവാദി ആയിരിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.