haq
ഹഖ് മുഹമ്മദിന്റെ വീട് സന്ദർശിക്കുന്ന മന്ത്രി ജി.സുധാകരൻ

തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ നേതാക്കളായിരുന്ന മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും വീടുകൾ മന്ത്രി ജി.സുധാകരൻ സന്ദർശിച്ചു.പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിന് ആവശ്യമായ നിയമസഹായം ചെയ്യുമെന്നും ഈ അരുംകൊലയ്ക്കു പിന്നിലെ ഗൂഢാലോചനയും പ്രതികൾക്ക് ഒളിവിൽപോകാൻ സൗകര്യമൊരുക്കുകയും ചെയ്തകോൺഗ്രസ് ക്രിമിനലുകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.ഡി.കെ.മുരളി എം.എൽ.എ,സി.പി.എം ഏരിയ സെക്രട്ടറി സലീംകുമാർ, പാർട്ടി പ്രവർത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.