ddddd

ബാ​ല​രാ​മ​പു​രം​:​ ​ക​ര​മ​ന​ ​-​ ​ക​ളി​യി​ക്കാ​വി​ള​ ​ദേ​ശീ​യ​പാ​ത​യു​ടെ​ ​ര​ണ്ടാം​ഘ​ട്ട​ ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​പൂ​ർ​ത്തിയാ​ക്കു​മെ​ന്ന് ​ദേ​ശീ​യ​പാ​ത​ ​അ​ധി​കൃ​ത​ർ​ ​വ്യക്തമാക്കി.​ ​പ​ണി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കി​യെ​ന്ന് ​ക​രാ​ർ​ ​ക​മ്പ​നി​യാ​യ​ ​യു.​എ​ൽ.​സി.​എ​സ് ​ദേ​ശീ​യ​പാ​ത​ ​അ​ധി​കൃ​ത​രെ​ ​അ​റി​യി​ച്ചു.​ ദേ​ശീ​യ​പാ​ത​യി​ൽ​ ​അ​യ​ണി​മൂ​ട് ​ഓവർബ്രിഡ്ജി​ന്റെ​ ​പണിക​ൾ​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ 90​ ​ദി​വ​സം​ ​ക​ട​ന്ന​പ്പോ​ൾ​ ​പ​ള്ളി​ച്ച​ൽ​ ​തോ​ടി​ന് ​കു​റു​കെ​ ഓവർബ്രിഡ്‌ജി​ന്റെ​​ ​പ​ണി​ക​ൾ​ 25​ ​ദിവസ​ത്തി​നു​ള്ളി​ൽ​ ​ത​ന്നെ​ ​ഏ​ക​ദേ​ശം​ ​പൂ​ർ​ത്തി​യാ​യി. പള്ളിച്ചൽ തോടിന്റെയും രാജപാതയുടെയും പണികൾ മാത്രമാണ് ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള ഭാഗമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ബാലരാമപുരം മുതൽ മുടവൂർപ്പാറ വരെ മീഡിയനുകൾ സ്ഥാപിച്ചു. വെടിവച്ചാൻകോവിൽ മുതൽ പ്രാവച്ചമ്പലം തുടർ മീഡിയനുകൾ സ്ഥാപിക്കുന്ന ജോലികളും ഉടൻ പൂർത്തിയാവും. സിഗ്നൽ സംവിധാനം സ്ഥാപിക്കുന്ന ജോലികൾ കെൽട്രോണാണ് ഏറ്റെടുത്തിരിക്കുന്നത്. ദേശീയപാതയിൽ പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ സംവിധാനം ഒരുക്കുന്നതിന്റെ ജോലികളും പൂർത്തിയായിട്ടുണ്ട്.