1

പൂവാർ:തിരുപുറം പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷൻ വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുപുറം ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടിവി സെറ്റ് വാങ്ങി നൽകി. ഇതിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് വിത്സൺ നിർവഹിച്ചു.ഭരണ സമിതി അംഗങ്ങളായ തിരുപുറം സതീഷ് കുമാർ,വി.രാമചന്ദ്രൻ നായർ,സ്കൂൾ ഹെഡ്മാസ്റ്റർ വി.ജെ.പോൾ ക്രിസ്റ്റി തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ:തിരുപുറം പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷൻ വെൽഫെയർ സഹകരണ സംഘം,തിരുപുറം ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് വാങ്ങി നൽകിയ ടിവി സെറ്റുകളുടെ ഉദ്ഘാടനം സംഘം പ്രസിഡന്റ് വിത്സൺ നിർവഹിക്കുന്നു