തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരെ അവഗണിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അദ്ധ്യാപകദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷനായി. കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ, വൈസ് പ്രസിഡന്റുമാരായ ജെ.മുഹമ്മദ് റാഫി, അനിൽ വട്ടപ്പാറ, നിസാം ചിതറ തുടങ്ങിയവർ സംസാരിച്ചു. അനുപാതം മാറ്റി അദ്ധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക, നിയമന നിരോധനവും നിയന്ത്രണവും അവസാനിപ്പിക്കുക, സർക്കാർ പ്രൈമറി സ്‌കൂളുകളിൽ ഹെഡ്മാസ്റ്റർ നിയമനം നടത്തുക, മതിയായ കുട്ടികളില്ലാത്ത സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.