plus

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 2,79,966 മെറിറ്റ് സീറ്റുകളിലേക്കാണ് ട്രയൽ അലോട്ടുമെന്റ് നടത്തിയത്. ആദ്യ അലോട്ടുമെന്റ് 14ന് പ്രസിദ്ധീകരിക്കും.www.hscap kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login -SWS എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. ഇതില്ലാത്തവർക്ക് Create Candidate Login -SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെലിസ്റ്റ് പരിശോധിക്കാം. തിരുത്തലുകൾ Edit Application ലിങ്കിലൂടെ തിരുത്തി എട്ടിന് വൈകിട്ട് അഞ്ചിനകം നൽകണം. രണ്ടാം അലോട്ട്‌മെന്റ് സേ പരീക്ഷകൾക്ക് ശേഷമേ ഉണ്ടാകൂ.