sheeram
അഴൂർ ഗ്രാമ പഞ്ചായത്തിനെ ക്ഷീര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന സംഘാടകസമിതി രൂപീകരണ യോഗം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യുന്നു

മുടപുരം:ക്ഷീര വികസനവകുപ്പിന്റെ ഈ വർഷത്തെ ക്ഷീരഗ്രാമം പദ്ധതിയിൽ അഴൂർ ഗ്രാമ പഞ്ചായത്തിനെ തിരഞ്ഞെടുത്തു. പദ്ധതിയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. പെരുങ്ങുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ഭാരവാഹികളായി ഡെപ്യൂട്ടി സ്പീക്കർ വി.ശശി (ചെയർമാൻ), പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷാനിബാ ബീഗം (വൈസ് ചെയർമാൻ), അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിര (വർക്കിംഗ് ചെയർമാൻ),പെരുങ്ങുഴി ക്ഷേത്ര സംഘം പ്രസിഡന്റ് പ്രശാന്ത് (വർക്കിംഗ് വൈസ് ചെയർമാൻ),ക്ഷീരവകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ സി.സുജയ്‌കുമാർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.