കേന്ദ്ര സർക്കാരിന്റെ കർഷക-കർഷക തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ബി.കെ.എം.യുവും എ.ഐ.കെ.എസും സംയുക്തമായി ചിറയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ബി.കെ.എം.യു ദേശീയ കൗൺസിൽ അംഗം മനോജ്.ബി.ഇടമന ഉദ്ഘാടനം ചെയ്യുന്നു
മുടപുരം :കേന്ദ്ര സർക്കാരിന്റെ കർഷക-കർഷക തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ഭാരതീയ ഖേത് മസ്ദുർ യുണിയനും ആൾ ഇന്ത്യാ കിസാൻ സഭയും സംയുക്തമായി ചിറയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.ബി.കെ.എം.യു ദേശീയ കൗൺസിൽ അംഗം മനോജ്.ബി.ഇടമന ഉദ്ഘാടനം ചെയ്തു.എ.ഐ.കെ.എസ് മണ്ഡലം പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.തിനവിള സുർജിത്,എം.അനിൽ,കോരാണി വിജു,എൽ.സ്കന്ദകുമാർ,ടി.സുനിൽ,എസ്.വിജയദാസ്,രാധാകൃഷ്ണൻ നായർ,അനസ്,എൻ.ബി.ജയകുമാർ എന്നിവർ സംസാരിച്ചു.ജ്യോതികുമാർ,ബിന്ദു സുർജിത്,അജിത,എസ്.വിജയകുമാർ എന്നിവർ നേതൃത്വം നൽകി.