b

കടയ്ക്കാവൂർ: പൊതുമേഖലയുടെ വിൽപ്പന തടയുക,കർഷകരെ സഹായിക്കുക,കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ആദായ നികുതി അടയ്ക്കേണ്ടതില്ലാത്ത മുഴുവൻ ആളുകൾക്കും പ്രതിമാസം 7500 രൂപ വീതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.റ്റി.യു,കർഷക സംഘം,കർഷക തൊഴിലാളി എന്നീ സംഘടനകൾ സംയുക്തമായി നടത്തിയ ദേശവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങിൽ 3 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. അഞ്ചുതെങ്ങിൽ പ്രതിഷേധം മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സി.പയസും മണ്ണാക്കുളത്തെ പ്രതിഷേധം സി.ഐ.റ്റി.യു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രനും നെടുങ്ങണ്ടയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ലൈജുവും ഉദ്ഘാടനം ചെയ്തു.