വെഞ്ഞാറമൂട്: തേമ്പാംമൂട് ഇരട്ടകൊലപാതകം ആർ.എസ്.എസ് മോഡലാമാണെന്ന് എന്ന് സി.പി.എം നേതാവ് പി. ജയരാജൻ പറഞ്ഞു. വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരട്ടക്കൊലപാതകം കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹത്തോടെ ആയിരുന്നു. സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് സി.പി.എമ്മിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരൻ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ എന്നിവരും കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു.