photo

നെടുമങ്ങാട് :അദ്ധ്യാപക ദിനത്തിൽ തലമുതിർന്ന അദ്ധ്യാപികയ്ക്ക് ആദരമൊരുക്കി ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി.1960 മുതൽ ആനാട് എസ്.എൻ.വി സ്‌കൂളിലും പിന്നീട് ആനാട് ഗവൺമെൻറ് എൽ.പി.എസിലും ദീർഘകാലം അദ്ധ്യാപന വൃത്തി അനുഷ്ഠിച്ച ആനാട് കെ.പി സദനത്തിൽ ഓമനയമ്മയ്ക്കാണ് കോൺഗ്രസ് കമ്മിറ്റി ആദരം ഒരുക്കിയത്. 1990 -ൽ വിരമിക്കുന്നതുവരെ എൽ.പി.എസിലെ അദ്ധ്യാപികയായിരുന്നു.പൂർവ വിദ്യാർത്ഥിയും ജില്ലാപഞ്ചായത്ത് അംഗവുമായ ആനാട് ജയൻ പൊന്നാടയണിച്ച് ആദരിച്ചു.ആനാടു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ആർ.അജയകുമാർ, മൂഴി മണ്ഡലം പ്രസിഡന്റ് കെ.ശേഖരൻ,വേട്ടംപള്ളി സനൽ, മൂഴിസുനിൽ,അബിൻ ഷീരജ്നാരായൺ, ആദർശ് ആർ.നായർ, കുടുംബാങ്ങൾ എന്നിവർ പങ്കെടുത്തു.